മില്ലെനിയം ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്

30 വർഷത്തെ നീണ്ട വിശ്വസ്ത സേവന പാരമ്പര്യത്തിന്റെ മുഖമുദ്രയാണ് ഞങ്ങളുടെ Millennium Group of Companies. ഹൈപ്പർ മാർക്കറ്റുകൾ,ഹോട്ടൽ ഇൻഡസ്ട്രി,കോൺട്രാക്ട് കാറ്ററിംഗ് തുടങ്ങി വിവിധ ബിസ്സിനസ്സ് മേഖലകളിലായി കേരളത്തിലും ഗൾഫു രാജ്യങ്ങളിലുമായി പടർന്നു പന്തലിച്ചു കിടക്കുന്ന ശൃംഖലയാണ് മില്ലെനിയം ഗ്രൂപ്പ് ഓഫ് കമ്പനീസ്.
ഞങളുടെ എല്ലാ ബസ്സിനസ് സംരംഭങ്ങളും തന്നെ ജനകീയമാണെന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ കരുത്തും വിജയവും.

മില്ലെനിയം ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ ഏറ്റവും മികച്ച ജനകീയ മുഖം ആണ് എറണാകുളം എം ജി റോഡിൽ പ്രവർത്തിക്കുന്ന മില്ലെനിയും ഗോൾഡ് ആൻഡ് ഡയമണ്ട്സ്.

മികച്ച കസ്റ്റമർ സർവീസും,കുറഞ്ഞ പണികൂലിയും,ഏറ്റവും പുതിയ ഡിസൈനിലുള്ള ആഭരങ്ങളുടെ കളക്ഷനുകളും മില്ലെനിയം ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്സിലൂടെ മാത്രം ഞങ്ങൾ ഉറപ്പു തരുന്ന സേവനങ്ങളാണ്.

ആർക്കും കുറഞ്ഞ ചിലവിൽ സ്വന്തമാക്കാൻ കഴിയുന്ന ലൈറ്റ് വെയിറ്റ്-ഡെയിലി വെയർ ആഭരണങ്ങളും, ഡയമണ്ട് ആഭരണങ്ങളുടെ മറ്റെങ്ങും കാണാൻ സാധിക്കാത്ത വെറൈറ്റി മോഡലുകളും ,ഏറ്റവും പുതിയ മോഡലിൽ ഉള്ള ബ്രൈഡൽ കളക്ഷനുകളുമായാണ് മില്ലെനിയം നിങ്ങളെ സ്വാഗതം ചെയ്യുന്നത്.കൂടാതെ കല്യാണപാർട്ടികൾക്ക് ഹോളിസൈൽ റേറ്റും ഉറപ്പായ സമ്മാനങ്ങളും.

ഗുണമേന്മയിലും പരിശുദ്ധിയിലും നിങ്ങളുടെ സംതൃപ്തിയോടൊത്തിണങ്ങി നിങ്ങളുടെ സ്വർണ്ണസ്വപ്നങ്ങൾക്ക് മിഴിവേകാനും, ആത്മബന്ധങ്ങൾക്ക് പൊന്നിന്റെ ചാരുത ഏകാനുമായി ഞങ്ങൾ മില്ലെനിയം ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്സ് നിങ്ങൾക്കൊപ്പം….